നെടുങ്കണ്ടം: ബിഎഡ് കോളജിൽ 2024-2026 ബാച്ചിന്റെ ബിരുദദാനച്ചടങ്ങ് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി അധ്യക്ഷത വഹിച്ചു.
മഹാത്മാഗാന്ധി സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജെ. സതീഷ്കുമാർ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മെംബർ സോണിയ മാർട്ടിൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോൺ, കോളജ് വികസനസമിതി അംഗം എം.എസ്. മഹേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.